കൊതുക് വിശേഷങ്ങള്‍





കൊതുകുകള്‍ ഭീകരന്മാരാണെന്നു പറഞ്ഞറിയിക്കേണ്ട കാര്യമില്ല. ലോകത്ത് ഇന്നും വിവിധങ്ങളായ രോഗങ്ങള്‍ പരത്തി ജൈത്രയാത്ര തുടരുന്ന കൊതുകിനെ കുറിച്ച് ഇതാ ചില രസകരമായ വിശേഷങ്ങള്‍ :

ആരാണ് കൊതുക്? 

കൊതുകെന്നു കേട്ടാല്‍ ഭയപ്പെടാത്തവര്‍ ആരാണുള്ളത്? ഏറ്റവും അപകടകാരികളായ പ്രാണികളിലൊന്നാണ് കൊതുക്. ആദ്യം നമുക്ക്‌ ഈ ഭീകരന്മാരുടെ വംശത്തെ കുറിച്ച് നോക്കാം. 

സാമ്രാജ്യം (Kingdom)
Animalia 
ഫൈലം (Phylum)
Arthropoda 
ക്ലാസ്സ് (Class)
Insecta
നിര (Order)
Diptera
ഉപനിര (Sub order)
Nematocera
ഉപരികുടുംബം (Family)
Culicoidea
കുടുംബം (Family)
Culicidae
ജനുസ്സ് (Genus)
Anopheles, Culex, Aedes, Mansonioides, Armigerus

മരണദൂതുമായ് ഞങ്ങള്‍ 

  • ലോകത്ത് ഏതാണ്ട് 3500 ഇനം കൊതുകുകള്‍ ഉണ്ട്. എന്നാല്‍ അവയില്‍ ചിലത് മാത്രമേ മനുഷ്യന് അപകടകരമായിട്ടുള്ളൂ. പ്രത്യേകിച്ച് അനോഫിലെസ്‌, ക്യൂലക്സ് , ഈഡസ് വര്‍ഗങ്ങളില്‍ പെട്ട കൊതുകുകള്‍ . 
  • മലേറിയ, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മഞ്ഞപ്പനി, മന്ത്, എന്‍സഫലൈറ്റിസ്, റിഫ്റ്റ് വാലി ഫിവര്‍ , കരേലിയന്‍ ഫിവര്‍ , വെസ്റ്റ്‌ നൈല്‍ രോഗം തുടങ്ങി മാരക രോഗങ്ങളുടെ ഏജന്റാണ് കൊതുകുകള്‍ . 
  • ഓരോ ആയിരം കൊതുകുകളിലും ഒരു കൊതുക് മനുഷ്യന് വളരെ അപകടകാരിയായ ഒരു രോഗവാഹിയെ വഹിക്കുന്നുണ്ടത്രേ!!
  • ഓരോ വര്‍ഷവും ലോകത്ത് 500 മില്ല്യന്‍ (50 കോടി) ആളുകള്‍ക്ക് കൊതുക് കടി മൂലം മലേറിയ (മലമ്പനി) രോഗം പിടിപെടുന്നുണ്ടത്രേ. അതില്‍ 20 ലക്ഷത്തോളം ആളുകള്‍ മരണപ്പെടുന്നുമുണ്ട്. പ്ലാസ്മോഡിയം ( Plasmodium) എന്ന സൂക്ഷ്മജീവിയാണ് മലേറിയ രോഗം ഉണ്ടാക്കുന്നത്. ഇവയെ വഹിച്ചു കൊണ്ട് പോകുന്നത് അനോഫിലസ് കൊതുകുകളാണ്. ചരിത്രത്തില്‍ യുദ്ധവും അപകട മരണങ്ങളും ഒഴിച്ച് നിര്‍ത്തിയാല്‍ പകുതിയിലേറെപേരും മരണമടഞ്ഞത് ഈ രോഗം മൂലമാണ്!! 

മഹാഭാഗ്യം !!

  • എയിഡ്സ് പരത്താനുള്ള ശേഷി കൊതുകിനില്ല. കൊതുകുകള്‍ രക്തം കുടിക്കുമ്പോള്‍ എയിഡ്സ് വ്യാപിപ്പിക്കാന്‍ കഴിയുന്ന അളവില്‍ HIV യെ സ്വീകരിക്കുന്നില്ല. അത് കൊണ്ട് കൊതുക് കടിയിലൂടെ എയിഡ്സ് പകരുകയില്ല. 
  • എയിഡ്സ് ഇല്ലാത്ത ഒരാള്‍ക്ക്‌ കൊതുക് കടിയിലൂടെ ആ രോഗം വരണമെങ്കില്‍ രോഗിയെ കടിച്ച 10 ദശലക്ഷം കൊതുകുകള്‍ കടിക്കെണ്ടതുണ്ട്. എങ്കിലേ രോഗം വരുത്താന്‍ മാത്രം അളവിലുള്ള HIV അയാളില്‍ എത്തൂ.   
ഇവള്‍ രാക്ഷസി 
  • പെണ്‍കൊതുകുകള്‍ മാത്രമാണ് രക്തം കുടിക്കുക എന്നറിയാമല്ലോ. ഇതിനു കാരണം എന്താണെന്നോ. പെണ്‍ കൊതുകുകള്‍ക്ക് അവയുടെ മുട്ടകള്‍ പാകമാകണമെങ്കില്‍ കൂടുതല്‍ മാംസ്യം (protein) ആവശ്യമാണ്‌ . രക്തത്തില്‍ കൂടുതല്‍ മാംസ്യം ഉണ്ട്. ആണ്‍ കൊതുകുകള്‍ക്ക് ഇങ്ങനെ ഒരു ആവശ്യം ഇല്ലാത്തത് കൊണ്ട് പാവം സസ്യഭുക്കുകള്‍ ആയാണ് ജീവിക്കുന്നത്. സസ്യങ്ങളിലും മറ്റും ഉള്ള നീരാണ് അവയുടെ ആഹാരം. 
  • കൊതുകിന്റെ രക്തം കുടിക്കാനുള്ള അവയവങ്ങള്‍ ഒരു സാധാരണ സിറിഞ്ച് പോലെയല്ല. കടിക്കുന്ന സമയത്ത് അവയുടെ ഉമിനീര്‍ ഒരു പ്രത്യേക കുഴലിലൂടെ നമ്മുടെ ശരീരത്തിലേക്ക് കടത്തി വിടുന്നു. എന്നാല്‍ രക്തം വലിച്ചെടുക്കുന്നത് വേറൊരു കുഴല്‍ ഉപയോഗിച്ചാണ്. 
  • ഒരു പെണ്‍ കൊതുക് ഒരാളെ അഞ്ചു ദശലക്ഷം തവണ കടിച്ചാല്‍ ഒരു ലിറ്റര്‍ രക്തം നഷ്ടമാകും. 
  • 1,120,000 കൊതുകുകള്‍ ഒരുമിച്ച് കടിച്ചാല്‍ ഒരു മനുഷ്യന്റെ മുഴുവന്‍ രക്തവും ഊറ്റി എടുക്കാന്‍ കഴിയുമത്രേ. 
  • പൗര്‍ണമി രാവില്‍ കൊതുകുകള്‍ കൂടുതല്‍ കടിക്കുമത്രേ. എത്രത്തോളമെന്നോ, സാധാരണ കടിക്കുന്നതിനേക്കാള്‍ 500 ഇരട്ടി അളവില്‍ !! 
  • കൊതുകുകള്‍ക്ക് കുട്ടികളുടെ രക്തത്തിനോടാണ് മുതിര്‍ന്നവരുടെതിനേക്കാള്‍ താല്പര്യം. അത് പോലെ വെളുത്തു സുന്ദരികളായ സ്ത്രീകളുടെ രക്തത്തിനോടും വലിയ താല്പ്പര്യമാണത്രേ. 
  • നിങ്ങള്‍ നേന്ത്രപ്പഴം കഴിക്കുകയാണോ? എങ്കില്‍ കൊതുകുകള്‍ നിങ്ങളെ തേടി വരാന്‍ കൂടുതല്‍ സാധ്യത ഉണ്ട്. 

എതിരുട്ടിലൊളിച്ചാലും 

  • ലൈറ്റ് ഓഫ് ചെയ്തു കൊതുകിനെ പറ്റിക്കാമെന്നു വിചാരിക്കേണ്ട. ഇരയുടെ ചൂടുള്ള ശരീരത്തില്‍ നിന്നും വരുന്ന ഇന്‍ഫ്ര-റെഡ് രശ്മികള്‍ തിരിച്ചറിഞ്ഞും രാസവസ്തുക്കളുടെ സാന്നിധ്യം മനസ്സിലാക്കിയും അവ ഇരയെ കണ്ടു പിടിക്കുന്നു. കൂടുതലായും കാര്‍ബണ്‍ ഡയോക്സൈഡ്, ലാക്ടിക് ആസിഡ് എന്നിവ ഉള്ളിടത്തെക്ക് ഇവ വേഗം ആകര്‍ഷിക്കപ്പെടുന്നു. കൊതുക് കടി മൂലം ദേഷ്യം പിടിച്ചു നാം കൈകാലിട്ടടിക്കുമ്പോള്‍ കൊതുകിനു കൂടുതല്‍ എളുപ്പത്തില്‍ നമ്മള്‍ എവിടെയാണെന്ന് മനസ്സിലാക്കാന്‍ കഴിയും. 
  • 20 -35 മീറ്റര്‍ അകലത്തു നില്‍ക്കുന്ന ആളെ തിരിച്ചറിയാനും മണം പിടിക്കാനും കൊതുകിനു കഴിയും. 6 മീറ്റര്‍ അകലത്തു നില്‍ക്കുന്ന വസ്തുവിന്റെ ചലനം തിരിച്ചറിയാന്‍ കൊതുകിനു കഴിയും. 
  • നീല നിറമുള്ള വെളിച്ചത്തിലേക്കും വസ്തുക്കളിലെക്കും മറ്റു നിറങ്ങളുടെതിനേക്കാള്‍ ഇരട്ടിയില്‍ കൊതുകുകള്‍ ആകര്‍ഷിക്കപ്പെടും. 

കൊതുകിന്റെ ഗാനം 

  • രാത്രിയുടെ നിശബ്ദത ഭേദിച്ച് ചെവിയില്‍ മൂളിപ്പാട്ട് പാടി നമ്മെ ദേഷ്യം പിടിപ്പിക്കുന്നതു കൊതുകിന്റെ ഇഷ്ടവിനോദമാണ്. വാസ്തവത്തില്‍ കൊതുക പാട്ട് പാടുകയല്ല, ചിറകിട്ടടിക്കുകയാണ്. അതിന്റെ ശബ്ദം മൂളലായി അനുഭവപ്പെടുന്നു. 
  • ഒരു കൊതുക് സെക്കണ്ടില്‍ 600 പ്രാവശ്യം അതിന്റെ ചിറകിട്ടടിക്കുന്നുണ്ട്. കൊതുക് കുടുംബത്തില്‍ വരുന്ന midge fly എന്ന ഷഡ്പദത്തിന് സെകണ്ടില്‍ 1046 പ്രാവശ്യം ചിറകിട്ടടിക്കാന്‍ കഴിയും. 
  • ഓരോ വര്‍ഗ്ഗം കൊതുകിന്റെയും ചിറകടി ശബ്ദത്തിനു പ്രത്യേകതാളമാണ്. അത് തിരിച്ചറിഞ്ഞു, ആണ്‍ കൊതുക് പെണ്‍കൊതുകിലേക്ക് ആകര്ഷിക്കപെടുന്നു. 
കൊതുകു ദിനം 
  • ഓഗസ്റ്റ്‌ 20 ന്റെ പ്രത്യേകത എന്തെന്നറിയുമോ? അന്നാണ് ലോക കൊതുക് ദിനം! 1897 ഓഗസ്റ്റ്‌ 20 നു സര്‍ റൊണാള്‍ഡ്‌ റോസ് എന്ന ശാസ്ത്രജ്ഞന്‍ മഹത്തായ ഒരു കണ്ടു പിടിത്തം നടത്തി. മലേറിയ എന്ന മാരകരോഗം പരത്തുന്നത് അനോഫിലസ്  വര്‍ഗത്തില്‍ പെട്ട പെണ്‍കൊതുകകള്‍ ആണെന്നായിരുന്നു ആ കണ്ടുപിടിത്തം. അതുവരെയും ഈ രോഗം മലിനവായു ശ്വസിക്കുന്നത് മൂലമാണ് ഉണ്ടാവുകയെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. മലേറിയ എന്ന വാക്കിന്റെ അര്‍ഥം പോലും 'ചീത്ത വായു' എന്നാണ്. (mal= ചീത്ത, air=വായു). എന്നാല്‍ യഥാര്‍ത്ഥ വില്ലന്‍ കൊതുകാണെന്ന്  കണ്ടെത്തിയ റോസ് ആ ദിനം കൊതുക് ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തു. 
  • മലേറിയയെ കുറിച്ചും കൊതുകുകളെ കുറിച്ചുമുള്ള ഗവേഷണത്തിനു റോസ് നോബല്‍ സമ്മാനത്തിനര്‍ഹനായി.

കൊതുകിന്റെ ജീവിതം 

  • മറ്റു പല പ്രാണികളെയും പോലെ കൊതുകിന്റെ ജീവിതത്തിനു നാല് ഘട്ടങ്ങള്‍ ഉണ്ട്: മുട്ട (Egg), ലാര്‍വ (Larva), സമാധി (Pupa), മുതിര്‍ന്ന കൊതുക് (Adult). ഇതില്‍ ആദ്യ മൂന്നു ഘട്ടങ്ങളും വെള്ളത്തിലാണ് നടക്കുക. 
  • ഒരു പ്രാവശ്യം 300 മുട്ടകള്‍ വരെയാണ് കൊതുകുകള്‍ ഇടുക. മുട്ട വിരിഞ്ഞു പുറത്തുവരുന്ന ലാര്‍വകളെ കൂത്താടികള്‍ (Wrigglers) എന്ന് പറയുന്നു. അവയുടെ പ്രത്യേക രീതിയിലുള്ള ചലനം മൂലമാണ് ഈ പേര് ലഭിച്ചത്. തുടര്‍ന്ന് ഇവ പ്യൂപ്പ എന്ന ഉറക്കത്തിന്റെ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. പ്യൂപ്പ തുടര്‍ന്ന് പൂര്‍ണ വളര്‍ച്ചയെത്തിയ കൊതുകായി മാറുന്നു. ഈ നാല് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 7-14 ദിവസങ്ങളാണെടുക്കുക.

കൊതുകു നിയന്ത്രണം 

  1. വെള്ളം കെട്ടി കിടക്കാന്‍ അനുവദിക്കാതിരിക്കുക. ഉദാഹരണത്തിന് ചിരട്ട, മുട്ടത്തോട്, ടയര്‍, ചെറിയ കുഴികള്‍ തുടങ്ങിയവയില്‍ മഴവെള്ളം നിറഞ്ഞാല്‍ കൊതുകുകള്‍ അതില്‍ മുട്ടയിടും. 
  2. കൊതുകുവല ഉപയോഗിക്കുക.
  3. അടുത്ത് കുളങ്ങള്‍ ഉണ്ടെങ്കില്‍ അതില്‍ കൊതുകു ലാര്‍വയെ ആഹാരമാക്കുന്ന ഗമ്പൂസിയ, ഗപ്പി മുതലായ മത്സ്യങ്ങളെ (larvivorous fishes) വളര്‍ത്തുന്നത് നല്ലതാണ്. 
  4. തുമ്പികള്‍ ധാരാളമുള്ള പ്രദേശത്തും കൊതുകു ശല്യം കുറയും. കാരണം തുമ്പിയുടെ ഇഷ്ട ആഹാരമാണ് കൊതുകും അതിന്റെ ലാര്‍വയും. 
  5. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങള്‍, ഓടകള്‍, ചതുപ്പുകള്‍ തുടങ്ങിയവയില്‍ കീടനാശിനികള്‍ തളിക്കുക. 
  6. വീടിന്റെ വാതിലുകളും ജനലുകളും വയര്‍ മെഷ് കൊണ്ട് മറക്കുക. ഇത് കൊതുക് പ്രവേശിക്കുന്നത് തടയും. 
  7. കൊതുകു തിരികളും അതിനു സമാനമായ ഉപകരണങ്ങളും ഫലവത്താണെങ്കിലും നമുക്ക്‌ പാര്‍ശ്വഫലങ്ങളും രോഗങ്ങളും ഉണ്ടാകാന്‍ കാരണമാകും. അതിനാല്‍ അവയുടെ ഉപയോഗം പരമാവധി കുറക്കുക. ഉപയോഗിക്കുകയാണെങ്കില്‍ കുറെ സമയം മുറിയുടെ വാതിലും ജനലുകളും അടച്ചിടുന്നത് ഒഴിവാക്കണം.

മറ്റു വിശേഷങ്ങള്‍ 

  • കൊതുകുകള്‍ അവയുടെ ജീവിത കാലത്ത് ഏകദേശം 150 മൈല്‍ ദൂരം പറന്നിരിക്കും. സാള്‍ട്ട് മാര്‍ഷ് എന്നയിനം കൊതുകുകള്‍ 75 to 100 മൈല്‍ ദൂരം ദേശാടനം നടത്തുന്നു. 
  • കൊതുകിന്റെ ആമാശയത്തിലുള്ള ഒരു പ്രത്യേക നാഡി മുറിച്ചാല്‍ കൊതുക് തുടര്‍ച്ചയായി രക്തം കുടിക്കാന്‍ തുടങ്ങും. വയറു പൊട്ടും വരെ..!! 
  • കൊതുകുകളെ അകറ്റുവാന്‍ ഉപയോഗിക്കുന്ന repellents യഥാര്‍ഥത്തില്‍ ചെയ്യുന്നത് നമ്മെ കൊതുകില്‍ നിന്നും ഒളിപ്പിക്കുകയാണ്. ഈ രാസവസ്തുവിന്റെ സാന്നിധ്യം മൂലം നാം എവിടെയാണെന്ന് കൊതുകിനു മനസ്സിലാകാതെ പോകുന്നു. 
  • കൊതുകിന്റെ ശരാശരി ആയുസ്സ് 2 ആഴ്ച മാത്രം. പെണ്‍കൊതുകിന്റെ ആയുസ് 3 മുതല്‍ 100 ദിവസം വരെയാണ്. ആണ്‍ കൊതുകിന്റെത് വെറും 10 മുതല്‍ 20 ദിവസം മാത്രം. മണിക്കൂറില്‍ 1 മുതല്‍ 1 .5 മൈല്‍ വേഗത്തിലാണ് കൊതുക് പറക്കുന്നത്. 
  • ഒരു കൊതുകിന്റെ ശരാശരി ഭാരം 2 to 2.5 മില്ലിഗ്രാം ആണ്. 
  • കൊതുകിന്റെ ക്രോമസോം സംഖ്യ 6 ആണ്‌.
  • വെള്ളത്തില്‍ എണ്ണ ഒഴിച്ചാല്‍ കൊതുക് ലാര്‍വകള്‍ വേഗം ചത്തുപോകും. കാരണം എണ്ണയുടെ പാട അവയുടെ ശ്വസനത്തെ തടസ്സപെടുത്തുന്നു. 

8 Comments

  1. ഹ്ഹ്ഹ്..അടിപൊളി..



    ആശംസകള്‍..

    ReplyDelete
    Replies
    1. കൊതുകു വളരാന്‍ ഉള്ള സാഹചര്യം എല്ലാം ഒഴിവാക്കിയിട്ടും വളരെ കൊതുകുശല്യം ആണു വീട്ടില്‍. ഇപ്പോള്‍ വെള്ളം കെട്ടി നിര്‍ത്തി കൊതുകു വളര്‍ത്തല്‍ തുടങ്ങിയിരിക്കുകയാണു,കൂത്താടികളെ വളര്‍ത്തിയതിനുശേഷം അതിനെ കൊല്ലുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

      Delete
  2. • What do mosquitoes do when it's raining?
    Mosquitoes like climates with high humidity and rainfall. While a single raindrop can weigh 50 times as much as a mosquito, how can mosquitos fly and survive under what seems to be a devastating weather condition for them? Andrew Dickerson and co-workers at Georgia Institute of Technology examined the effects of falling raindrops on the flying mosquitoes using high-speed video capture and found that rain does no damage to flying mosquitoes. Upon impact with mosquitoes, the raindrops do not splash and scatter but they merely deform and hold together. This was calculated to be due to the small diameter and the velocity of the drop. On the other hand, given the relatively small mass of the mosquito, the drop does not significantly alter its speed. A partial hit on the mosquito by the falling drop causes the mosquito to rotate around its flight path. Mosquitoes were found to easily recover and resume their flight immediately after the impact. In the case of a direct hit by a raindrop, the mosquitoes were still able to literally separate themselves from the drop after traveling with the drop for a while without lethal damage and resume flight. The researchers further analyzed the impact force of the raindrops on the mosquitoes and found the direct impact to exert around 80 times the gravitational force. This is an extremely high force for larger organisms however, for mosquitoes with a very strong exoskeleton, this turned out to be a minor fraction of 1500 X g, which the researchers tested the mosquitoes and found them to be still able to fly! The outstanding resilience of such a small organism already inspired scientists to start designing very small robots that may serve as airborne search-and-rescue vehicles. But scientists are still very much limited by the basic factor of how small they can go.---fountain magazine...

    I think there are really wondering creatures...

    ReplyDelete
    Replies
    1. Highly valuable and interesting facts. Thanks a lot

      Delete
  3. ഗുപ്പി മീനുകളെ വളര്‍ത്തി നമ്മുക്ക് കൊതികിനെ നശിപ്പിക്കാവുന്നതെ ഉള്ളു

    ReplyDelete
    Replies
    1. >>> 3. അടുത്ത് കുളങ്ങള്‍ ഉണ്ടെങ്കില്‍ അതില്‍ കൊതുകു ലാര്‍വയെ ആഹാരമാക്കുന്ന ഗമ്പൂസിയ, ഗപ്പി മുതലായ മത്സ്യങ്ങളെ (larvivorous fishes) വളര്‍ത്തുന്നത് നല്ലതാണ്. <<<

      Delete
Post a Comment