Animal Symmetry in English and Malayalam

Symmetry is the arrangement of similar body parts on either side of an animal body. For example consider our body. You can see the hands, legs, eyes, ears etc are arranged equally on either side of our body. So if we cut our body from top to bottom we get two equal parts. It means our body has symmetry.

·  Radial symmetry: Body can be divided into 2 similar parts by any plane along oral aboral axis of body. E.g. some Poriferans, Cnidarians, Ctenophores and Echinoderms.
· Bilateral symmetry: Body can be divided into 2 right and left halves by a section passing through the longitudinal axis. E.g. All vertebrates and many invertebrates. The body of bilaterally symmetrical animal has an upper or vertebral dorsal side, a lower ventral side, left and right lateral sides, anterior (cephalic) side and posterior (anal) side. 

(ഒരു ജന്തുവിന്റെ ശരീരത്തിന്റെ ഇരു ഭാഗങ്ങളിലും ശരീര അവയവങ്ങള്‍ ഒരേ പോലെ ക്രമീകരിച്ചിട്ടുണ്ടെങ്കില്‍ അതിനെ നാം Symmetry എന്ന് വിളിക്കും. നമ്മുടെ ശരീരം തന്നെ നോക്കുക: രണ്ടു ഭാഗങ്ങളിലും കൈകാലുകളും കണ്ണുകളും ചെവികളുമൊക്കെ ഒരേ പോലെ ക്രമീകരിച്ചിരിക്കുന്നു. നാം നമ്മുടെ തലയുടെ മധ്യത്തില്‍ നിന്ന് തുടങ്ങി അരക്കെട്ട് വരെ ഒരു വാള് കൊണ്ട് താഴോട്ടു മുറിക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. അതായതു longitudinal section എടുക്കുന്നു. അപ്പോള്‍ നമുക്ക്‌ ഇടതു ഭാഗം, വലതു ഭാഗം എന്നിങ്ങനെ രണ്ടു പകുതികള്‍ കിട്ടുന്നു. ഈ പകുതികള്‍ തുല്യമായിരിക്കും. ഇത്തരം Symmetry യാണ് Bilateral symmetry (bi  എന്നാല്‍ രണ്ട് എന്നര്‍ത്ഥം. lateral എന്നാല്‍ വശം എന്നും. അപ്പോള്‍ രണ്ട് വശങ്ങള്‍ എന്നാണ് ഈ വാക്കിനര്‍ത്ഥം). ഇടതു വലതു വശങ്ങള്‍ എന്ന നിലയിലല്ലാതെ മറ്റു ഏതു രീതിയില്‍ മുറിച്ചാലും തുല്യപകുതി കിട്ടില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
മനുഷ്യന്‍ മാത്രമല്ല. ഭൂരിഭാഗം ജീവികള്‍ക്കും bilateral symmetry ആണുള്ളത്. അതായത് Phylum platyhelminthes മുതല്‍ chordata വരെ. (Echinodermata Adults ഒഴിച്ച്).
Bilateral symmetry in Human and Crab

******************************
In radial symmetry the body can be cut radially into 2 equal halves by a section passing in oral-aboral axis. Oral means mouth and aboral means the region opposite to the oral. (In our body, oral region is our mouth and aboral region is the anus). Then, oral-aboral axis means the axis from mouth to anus.
(ചില ജന്തുക്കളില്‍ Radial symmetry ആണുള്ളത്. അതായത് oral-aboral axis ല്‍ രണ്ട് തുല്യ പകുതിയായി അവയെ മുറിക്കാന്‍ കഴിയും. അപ്പോള്‍ എന്താണ് oral-aboral axis എന്നൊരു സംശയം വരുന്നു. oral എന്നാല്‍ വായ്‌ എന്നാണു അര്‍ഥം. Aboral എന്നാല്‍ വായ്‌ ഭാഗത്തിന്റെ എതിര്‍ ഭാഗം. അതായത് മലദ്വാരം (Anus) സ്ഥിതി ചെയ്യുന്ന ഭാഗം. Oral ഭാഗത്ത്‌ നിന്ന് aboral ഭാഗത്തേക്ക്‌ നാം അത്തരം ജന്തുക്കളെ മുറിച്ചാല്‍ രണ്ട് തുല്യ പകുതികള്‍ ലഭിക്കുന്നു. വലത്-ഇടത് ഭാഗങ്ങള്‍ എന്ന മാനദണ്ഡം ഇവിടെ ഇല്ല. oral-aboral axis ല്‍ മധ്യത്തിലൂടെ എങ്ങനെ വേണമെങ്കിലും മുറിക്കാം. താഴെ കൊടുത്ത ചിത്രങ്ങള്‍ നോക്കൂ. Hydra യിലെയും Starfish ലെയും Radial symmetry ആണ് നിങ്ങള്‍ കാണുന്നത്. 

Radial symmetry in Hydra and Starfish

Two equal parts
മേല്‍ ചിത്രത്തില്‍  പല നിറങ്ങളില്‍ കൊടുത്ത വരകള്‍ നോക്കുക. മുറിക്കേണ്ട ഭാഗമാണ് അത് കാണിക്കുന്നത്. ഉദാഹരണത്തിന് ചുവന്ന വര നോക്കുക. ആ വരയുടെ അപ്പുറവും ഇപ്പുറവുമുള്ള ജന്തു ശരീരഭാഗം തുല്യമല്ലേ? ഇങ്ങനെ ഓരോ വരയുടെയും അപ്പുറവും ഇപ്പുറവും നോക്കൂ. തുല്യമായിരിക്കും. 
Hydra ക്ക് ആകെ ഒരു opening (mouth) മാത്രമേ ഉള്ളൂ. അപ്പോള്‍ അതിന്റെ എതിര്‍ഭാഗം (ശരീരത്തിന്റെ താഴ്ഭാഗം) aboral ആയി സങ്കല്പ്പിക്കണം. anus ഇല്ലെങ്കിലും. (ചിത്രം കാണുക).
Starfish ന്റെ ശരീരം പരന്നതാണ് എന്നോര്‍ക്കുക. അതിന്റെ മുകളില്‍ നടുവിലായി കാണുന്ന ദ്വാരം അതിന്റെ anus അഥവാ aboral ആണ്. എങ്കില്‍ അതിന്റെ താഴ് ഭാഗം മധ്യത്തില്‍ mouth അഥവാ oral ഭാഗം ആയിരിക്കും. അപ്പോള്‍ oral-aboral axis എന്നാല്‍ എങ്ങനെ എന്നൂഹിക്കാമല്ലോ.

ഇങ്ങനെ രണ്ട് തരം symmetry ആണുള്ളത്. എന്നാല്‍ ചില ജന്തുക്കളെ എങ്ങനെ മുറിച്ചാലും തുല്യപകുതി കിട്ടില്ല. അതിനെ Asymmetry എന്ന് വിളിക്കും. ചില sponge കള്‍ ഉദാഹരണം.


Post a Comment (0)
Previous Post Next Post