പവിഴം ഒരു വിസ്മയം




ടലിന്റെ ആഴങ്ങളില്‍ പോയി മുത്തും പവിഴങ്ങളും വാരുന്നതിനെ കുറിച്ച് കേട്ടിട്ടില്ലേ? യഥാര്‍ത്ഥത്തില്‍ പവിഴവും പവിഴപ്പുറ്റുകളും എന്താണ്? അതിനെ കുറിച്ച് രസകരമായ ചില കാര്യങ്ങള്‍ താഴെ വായിക്കൂ...


  • പവിഴങ്ങള്‍ നിഡേറിയ (Cnidaria) എന്ന ജന്തുവിഭാഗത്തില്‍ ഉള്‍പ്പെടുന്നതും നട്ടെല്ലില്ലാത്തതുമായ സമുദ്രജീവികളാണ്. 
Photo: Pipe coral
  • പവിഴങ്ങള്‍ കൂട്ടമായി (Colonial) ജീവിക്കുന്നു. ഒരു കോളനിയിലെ ഒരു അംഗത്തിന് അര സെന്റിമീറ്റര്‍ മുതല്‍ 31 സെന്റിമീറ്റര്‍ വരെയാണ് വലിപ്പമുണ്ടാവുക.
  • പവിഴങ്ങളുടെ കോളനിയെ പവിഴപുറ്റുകള്‍ (Coral reefs) എന്നാണു പറയുക.  എങ്ങനെയാണ് പവിഴപുറ്റുകള്‍ ഉണ്ടാകുന്നത്? ഇത് മനസ്സിലാകണമെങ്കില്‍ ആദ്യം കോളനിയിലെ ഒരു അംഗത്തെ അഥവാ പോളിപ്പിനെ കുറിച്ച് മനസ്സിലാക്കണം. പോളിപ്പുകള്‍ സഞ്ചരിക്കാന്‍ കഴിയാത്ത ജീവികള്‍ ആണ്. അവയുടെ ശരീരം മൃദുലമായിരിക്കും. എന്നാല്‍ ഇവയുടെ ശരീരത്തില്‍ നിന്നും ഉല്പാദിപ്പിക്കുന്ന കടുപ്പമേറിയ കാല്‍സിയം കാര്‍ബണേറ്റ് (ചുണ്ണാമ്പുകല്ല്‌) ഇവയുടെ ശരീരത്തിന്റെ അടിഭാഗത്തായി രൂപപ്പെടും. ഇതിനെ കാലിക്കിള്‍ (Calicle) എന്നാണു പറയുക. കടലിന്റെ അടിത്തട്ടിലുള്ള പാറയിലോ മറ്റോ പോളിപ്‌ പറ്റിപ്പിടിക്കുന്നു. തുടര്‍ന്ന് ഇവ വിഭജനം വഴിയോ മുകുളനം വഴിയോ എണ്ണം  പെരുകുന്നു. ഇങ്ങനെയുണ്ടാകുന്ന ഓരോ പോളിപ്പിനും  കാലിക്കിള്‍ ഉണ്ടായിരിക്കും. മാത്രമല്ല, കാലിക്കിള്കള്‍ പരസ്പരം ചേര്‍ന്ന് നിന്ന് അവ ഒറ്റ കോളനിയായി നില നില്‍ക്കുന്നു. ഈ പ്രക്രിയ അങ്ങനെ തുടര്‍ന്ന് പോവുകയും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് വളരെ വലിയ പവിഴപുറ്റുകള്‍ (Coral reefs) ആയി തീരുകയും ചെയ്യുന്നു. കാലിക്കിളുകള്‍ ആണ് യഥാര്‍തത്തില്‍ പുറ്റ് ആയിത്തീരുക. ആദ്യം ഉണ്ടായിരുന്ന പോളിപ്പുകള്‍ ചത്തുപോകുമ്പോള്‍  കാലിക്കിള്‍  നശിക്കാതെ നിലനില്‍ക്കുകയും പുറ്റായി മാറുകയും ചെയ്യുന്നു. അതെ സമയം പുറ്റിന്റെ മുകള്‍ ഭാഗത്ത്‌ പുതിയ  പോളിപ്പുകള്‍ വളര്‍ന്നു വരുന്നുണ്ടാവും. 
  • പവിഴപുറ്റിലെ ഒരു അംഗത്തിന് 2 വര്‍ഷം മുതല്‍ നൂറില്‍ പരം വര്‍ഷങ്ങള്‍ വരെ ആയുസ്സുണ്ടാകും. ഒരു കോളനിയുടെ ആയുസ്സ്‌ അഞ്ചു വര്‍ഷം മുതല്‍ പല നൂറ്റാണ്ടുകള്‍ വരെ ആണ്. 
  • ഇന്ന് കാണുന്ന പല പവിഴ പുറ്റുകളും 50 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് രൂപപ്പെട്ടു തുടങ്ങിയതാണത്രേ!! അതായത് മനുഷ്യന്‍ ഇല്ലാത്ത കാലത്ത്!!!
  • ചിത്രങ്ങള്‍ നോക്കൂ... പല വര്‍ണങ്ങളാല്‍ കമനീയമാണ് പവിഴ പുറ്റുകള്‍ . സൂസാന്തല്ലെ ( zooxanthellae) എന്ന ഒരിനം ആല്‍ഗകളുടെ സാന്നിധ്യം മൂലമാണ് ഈ വര്‍ണ വൈവിധ്യം ഉണ്ടാകുന്നത്. ഈ ആല്‍ഗകള്‍ പ്രകാശസംശ്ലേഷണത്തിലൂടെ (Photosynthesis) നിര്‍മിക്കുന്ന ആഹാരത്തിന്റെ വലിയൊരു പങ്ക് പവിഴത്തിനു ലഭിക്കുന്നു. എങ്കിലും പവിഴം സ്വന്തം നിലക്കും ആഹാരം തേടാറുണ്ട്. എങ്ങനയെന്നല്ലേ? പവിഴങ്ങളുടെ മുകള്‍ ഭാഗത്തായി ടെന്റക്കിളുകള്‍ (Tentacles) എന്ന പേരില്‍ അറിയപ്പെടുന്ന നീണ്ട വിരലുകള്‍ പോലുള്ള ഭാഗങ്ങള്‍ കാണാം. അതില്‍ വിഷം നിറഞ്ഞ ചില കോശങ്ങളുണ്ടായിരിക്കും (Cnidoblasts). പ്ലാങ്ക്ടണുകളും ചെറു മത്സ്യങ്ങളും അവയില്‍ വന്നു പറ്റിപ്പിടിക്കുമ്പോള്‍ വിഷമേറ്റു അവ ചത്തു പോകുന്നു. അവ പവിഴത്തിന്റെ ആഹാരമാണ്. പവിഴങ്ങള്‍ മാംസഭുക്കുകളാണ് എന്നര്‍ത്ഥം.
  • പവിഴങ്ങള്‍ കാലാവസ്ഥാവ്യതിയാനങ്ങളോട് വളരെ പെട്ടെന്ന് പ്രതികരിക്കും. ഈ സവിശേഷത ചരിത്രാതീത കാലത്തെ കാലാവസ്ഥകളെ കുറിച്ച് പഠിക്കാന്‍ ശാസ്ത്രജ്ഞരെ ഏറെ സഹായിക്കുന്നു. പവിഴപ്പുറ്റുകളുടെ ഫോസ്സിലുകള്‍ പരിശോധിച്ചാണ് ഇത് സാധ്യമാകുന്നത്.
  • പവിഴപുറ്റുകള്‍ വളര്‍ന്നു വലുതായി പവിഴ ദ്വീപുകള്‍ ഉണ്ടാകുന്നു. അങ്ങനെ ഉണ്ടായ ഒരു ദ്വീപാണ് ലക്ഷദ്വീപ്‌.
  • സമുദ്രങ്ങളുടെ അടിത്തട്ടില്‍ 1% ത്തില്‍ താഴെ സ്ഥലത്ത് മാത്രമാണ് പവിഴപുറ്റുകള്‍ കാണപ്പെടുന്നത്. എന്നാല്‍ 25% ത്തോളം സമുദ്രജീവികളുടെ വാസസ്ഥലമാണത്!!
  • ലോകത്തെ ഏറ്റവും വലിയ പവിഴപുറ്റ് Great Australian Barrier Reef ആണ്. ഇതിന്റെ നീളം എത്ര വരുമെന്നോ? 2000 കിലോമീറ്റര്‍ !!!
  • പവിഴങ്ങള്‍ വംശനാശ ഭീഷണി നേരിടുന്ന (Endangered) ജന്തു വിഭാഗമാണ്. മലിനീകരണം, ആഗോളതാപനം തുടങ്ങിയവ മൂലം പല പവിഴപ്പുറ്റുകളുടെയും മനോഹാരിത നഷ്ടപ്പെടുന്നുണ്ടത്രേ. Coral bleaching എന്നാണു ഈ പ്രതിഭാസത്തിനു പറയുക. 



 
                       Pillar coral, Dendrogyra cylindricus 

7 Comments

  1. പവിഴ പുറ്റുകളുടെ അത്ഭുത ലോകത്തെക്കുറിച്ച് ഒട്ടും രസം ചോരാതെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു... ഭാവുകങ്ങള്‍ ...

    ReplyDelete
  2. വളരെ നല്ല ആര്‍ട്ടിക്കിള്‍ .. അഭിനന്ദനങ്ങള്‍

    ReplyDelete
  3. Very nice reading...thank you for your efforts.

    ReplyDelete
  4. അപ്പോള്‍ ഇതാണല്ലേ ഈ പവിഴം..

    ReplyDelete
  5. പവിഴ പുറ്റുകളുടെ അത്ഭുത ലോകത്തെക്കുറിച്ച് ഒട്ടും രസം ചോരാതെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു... ഭാവുകങ്ങള്‍ ...

    ReplyDelete
  6. ബൈബിൾ നീതിമൊഴികൾ 31:10 ഭാര്യയുടെ വില പവിഴങ്ങളെക്കാൾ കൂടുതലാണെന്ന് പറഞ്ഞിട്ടു ണ്ട് ഈ ലേഖനം വായിച്ച പ്പോഴാണ് ആ വാക്യത്തിന്റെ ശരിക്കും അർത്ഥം മനസ്സിലാക്കാൻ കഴിഞ്ഞ ത് വളരെ നന്ദി.

    ReplyDelete
Post a Comment
Previous Post Next Post